- September 25, 2026
ലോക ഫാർമസിസ്റ്റ് ദിനാഘോഷത്തിന് തുടക്കം
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലോക ഫാർമസിസ്റ്റ് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഫാർമസിസ്റ്റുമാരുടെ സേവനങ്ങളും ആരോഗ്യരംഗത്തെ നിർണായക പ്രവർത്തനങ്ങളും ലോകമെങ്ങും എത്തിക്കുന്നതിന്റെ പ്രതീകമായി ഫാ. വഗീസ് കാക്കശ്ശേരി CMI പ്രാവിനെ പറത്തിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.രോഗികളുടെ സുരക്ഷിതവും ഫലപ്രദവുമായ ഔഷധചികിത്സ ഉറപ്പാക്കുന്നതിലും ആരോഗ്യപരിപാലന രംഗത്ത് ജനങ്ങൾക്ക് ആവശ്യമായ ഔഷധവിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലും ഫാർമസിസ്റ്റുമാർ വഹിക്കുന്ന പ്രധാന പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ജോയിന്റ് ഡയറക്ടർമാരായ ഫാ.ആന്റണി പെരിഞ്ചേരി സി എം ഐ, ഫാ. ജെയ്‌സൺ മുണ്ടൻ മാണി സി.എം ഐ, ഫാ. ഷിബു പുത്തൻ പുരയ്ക്കൽ സി എം ഐ എന്നിവർ ലോക ഫാർമസിസ്റ്റ് ദിനാശംസകൾ നേർന്നു. ഫാർമസി സ്റ്റാഫംഗങ്ങളും നഴ്സിംഗ് വിദ്യാർത്ഥികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.