- September 24, 2026
അമലയിൽ ദേശീയ പുസ്തകോത്സവം
അമല ദേശീയ പുസ്തകോത്സവത്തിന്റെയും കേരള ഗവൺമെന്റിന്റെ ആന്റി നാർകോട്ടിക് ക്യാമ്പയിൻ ആയ "തൂഫാന്റെയും" ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. വടക്കാഞ്ചേരി എം. എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര അനുഗ്രഹ പ്രഭാഷണം നടത്തി. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ., കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് , അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദേവസ്സി , അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, നേഴ്സിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.രാജി രഘുനാഥ് , അലൈഡ് ഹെൽത്ത് സയൻസസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീബ ഭാസ്കർ, ആയുർവേദ ഫിസിഷ്യൻ ഡോ.ജയദീപ്, നേഴ്സിങ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മിനി,ചീഫ് ലൈബ്രേറിയൻ ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും പുസ്തക പ്രകാശനവും നടത്തി.പുസ്തക പ്രദർശനം 26 ന് സമാപിക്കും.