Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി സെന്‍റ്.ചാവറ കോണ്‍ഫെറന്‍സിന്‍റെ ഉത്ഘാടനവും ലോഗോ, ബാര്‍കോഡ് പ്രകാശനവും ഫെന്‍സന്‍ പീറ്റര്‍ നല്‍കിയ സൗജന്യ ഡയാലിസിസ് മെഷീന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ., ജോയിന്‍റ്.ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍ പുരക്കല്‍ സി.എം.ഐ., സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ബ്രദര്‍. കെ.കെ.പോള്‍സണ്‍ , ഏരിയ കൗണ്‍സില്‍ പ്രസിഡന്‍റ് ബ്രദര്‍. പി.എല്‍. ഫ്രാന്‍സിസ് , സെന്‍റ്.വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി സെന്‍റ്.ചാവറ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ബോര്‍ജിയോ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. ഡയാലിസിസ് മെഷീന്‍റെ ആശീര്‍വാദകര്‍മ്മം അമല നഗര്‍ സെന്‍റ്.ജോസഫ് പള്ളിവികാരി ഫാ.വര്‍ഗീസ് കരിപ്പേരി നടത്തി. 52 ഡയാലിസിസ് രോഗികള്‍ക്കുള്ള സൗജന്യ കൂപ്പണുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇതാദ്യമായാണ് ഒരു ആതുരാലയത്തില്‍ സെന്‍റ്.വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി ആരംഭിക്കുന്നത്.