Please select from the following:
തൃശ്ശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ വാരാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അപമാനബോധവും കുറയ്ക്കുക എന്നിവയായിരുന്നു പരിപാടികളുടെ ലക്ഷ്യം. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ., ഫാ. ജയ്സൺ മുണ്ടമണി സി.എം.ഐ., അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ സി.എം.ഐ., പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ; വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. വിനീത്, ഡോ. എൽസ കെ. മാത്യൂസ് , ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രിസ്റ്റ് പ്രൊഫസർ ഡോ. ഗായത്രി രാജൻ എന്നിവർ സംസാരിച്ചു. അധ്യാപകരെയും രക്ഷിതാക്കളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ‘യുവമാനസം’ എന്ന പദ്ധതിയും ചടങ്ങിൽ അവതരിപ്പിച്ചു.മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, ഡിബേറ്റ്, ഫോട്ടോഗ്രഫി, പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.