Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 07-09-26 02:00:00
  • To : 07-09-26 03:30:00
  • September 07, 2026

അമല ആയുർവേദ ഔഷധ സസ്യോദ്യാനത്തിന് സംസ്ഥാന പ്ലാന്റ്സ് ബോർഡ് അവാർഡ്.

തൃശ്ശൂർ: അമല ആയുർവേദ ആശുപത്രിയിൽ സ്ഥാപിച്ച ക്യു. ആർ. കോഡ് അധിഷ്ഠിത മാതൃക ഔഷധ സസ്യോദ്യാനത്തിന് സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ അവാർഡ്. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെയും സംസ്ഥാന ബോർഡിന്റെയും സഹായത്തോടെ സ്ഥാപിച്ച ഉദ്യാനത്തിൽ പശ്ചിമഘട്ടത്തിലെ റെഡ് ലിസ്റ്റ് സസ്യങ്ങൾ ഉൾപ്പെടെ 370 ൽ അധികം വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ട്. പൂർവിക ആയുർവേദ ആചാര്യന്മാരിൽ നിന്നും തലമുറ കൈമാറി സംലഭ്യമായ അറിവുകളെ പുതുതലമുറയ്ക്കും വിദ്യാർത്ഥികൾക്കും പകർന്നു കൊടുക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും അമല ആയുർവേദ ആശുപത്രി കാണിക്കുന്ന പരിശ്രമങ്ങളെ പ്രതിയാണ് അവാർഡ്. സ്റ്റേറ്റ് പ്ലാൻ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. ഒ എൽ പയസിൽനിന്നും അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരക്കൽ സി.എം.ഐ., അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ആന്റണി മണ്ണുമെൽ സി.എം.ഐ., ചീഫ് ഫിസിഷൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.